Thursday, November 28, 2024
spot_img

പ്രിയ വർഗീസിന്റെ നിയമനം ശരിവെച്ച് ഹെെക്കോടതി; സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി

ണ്ണൂർ സർവകലാശാലയിൽ  പ്രിയ വർഗീസിനെ അസോസിയറ്റ് പ്രൊഫസറായി നിയമിക്കാനുള്ള ശുപാർശ ഹെെക്കോടതി ശരിവെച്ചു.  ശുപാർശ പുനഃപരിശോധിക്കണമെന്നുള്ള ഹെെക്കോടതി സിംഗിൾബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി.  നിയമന ശുപാർശ ഹെെക്കോടതി അംഗീകരിച്ചു.  ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ ഉത്തരവാണ് ജസ്റ്റിസ്  എ കെ ജയശങ്കർ നമ്പ്യാർ, ജസ്റ്റിസ് മുഹമ്മദ് നിയാസ് സി പി എന്നിവരടങ്ങിയ ബെഞ്ച്  റദ്ദാക്കിയത്.

യുജിസി മാനദണ്ഡമനുസരിച്ച്‌ അസോസിയേറ്റ്‌ പ്രൊഫസർ നിയമനത്തിന്‌ അസിസ്‌റ്റന്റ്‌ പ്രൊഫസർ തസ്‌തികയിൽ എട്ടുവർഷത്തെ അധ്യാപനപരിചയം ആവശ്യമാണ്‌. അത്‌ പ്രിയ വർഗീസിന്‌ ഇല്ലെന്നായിരുന്നു സിംഗിൾബെഞ്ച് വിധി. യോഗ്യത കണക്കാക്കുന്നതിൽ സിംഗിൾ ബെഞ്ചിന് വീഴ്ചപറ്റിയെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി. സീനിയർ അഡ്വക്കറ്റ് രഞ്ജിത്ത് തമ്പാൻ, അഡ്വ. കെ എസ് അരുൺകുമാർ തുടങ്ങിയവരാണ് പ്രിയക്ക് വേണ്ടി ഹാജരായത്.

Hot Topics

Related Articles