Wednesday, November 27, 2024
spot_img

ശാസ്‌ത്ര അവാർഡുകൾ കേന്ദ്രം നിർത്തി

ന്യൂഡൽഹി
ദേശീയതല ശാസ്‌ത്ര അക്കാദമികൾ നൽകിവന്ന 92 അവാർഡ്‌ കേന്ദ്രസർക്കാർ നിർദേശത്തെതുടർന്ന്‌ നിർത്തലാക്കി. ഇന്ത്യൻ നാഷണൽ സയൻസ്‌ അക്കാദമി (ഐഎൻഎസ്‌എ) യുവശാസ്‌ത്രജ്ഞർ, ശാസ്‌ത്ര അധ്യാപകർ, രാജ്യാന്തര അംഗീകാരം നേടിയ ശാസ്‌ത്രജ്ഞർ എന്നിവർക്ക്‌ നൽകിവന്ന 72 അവാർഡും നാഷണൽ അക്കാദമി ഓഫ്‌ സയൻസസ്‌ ഇന്ത്യ (എൻഎഎസ്‌ഐ) അക്കാദമിക്‌ മേഖലയിൽ നൽകിവന്ന 20 അവാർഡുമാണ്‌ നിർത്തലാക്കിയത്‌.

ശാസ്‌ത്ര, സാങ്കേതിക വകുപ്പിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന അവാർഡുകളും ഫെലോഷിപ്പുകളും അവസാനിപ്പിക്കണമെന്ന്‌ കഴിഞ്ഞവർഷം സെപ്‌തംബറിൽ ആഭ്യന്തരവകുപ്പ്‌ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രസർക്കാർ നേരിട്ട്‌ അവാർഡുകൾ നൽകാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ്‌ ഈ നടപടിയെന്ന്‌ റിപ്പോർട്ടുണ്ട്‌. പുരസ്‌കാരങ്ങൾ നിർണയിക്കുന്നതിൽ കേന്ദ്ര സർക്കാർ ഇടപെടൽ ശക്തമാക്കാനാണ്‌ പരിഷ്‌കാരമെന്ന്‌ വിമർശം ഉയർന്നു.

 ശാസ്‌ത്ര അക്കാദമികളുടെ സ്വയംഭരണ അവകാശം ഹനിക്കാനുള്ള നീക്കത്തിന്റെ ഭാഗംകൂടിയാണിത്‌. ന്യൂനപക്ഷ വിഭാഗങ്ങൾക്ക്‌ നൽകിയിരുന്ന ഫെലോഷിപ്‌ അടക്കം യുജിസി പുരസ്‌കാരങ്ങളും കൂട്ടത്തോടെ നിർത്തലാക്കിയിട്ടുണ്ട്‌.

Hot Topics

Related Articles