അഗളി> മാധ്യമങ്ങൾ ഏറെ ആഘോഷിക്കുകയാണെന്നും തനിക്കെതിരെയുള്ള കേസ് നിയമപരമായി നേരിടുമെന്നും കെ വിദ്യ . കൂടുതലൊന്നും പറയാനില്ല. പറയാന്നുള്ളത് കോടതിയിൽ പറയുമെന്നും അഗളി പൊലീസ് സ്റ്റേഷനിൽ നിന്നും മണ്ണാർക്കാട് കോടതിയിലേക്ക് കൊണ്ട്പോകവേ വിദ്യ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
അഗളി ഗവ. കോളേജിൽ ഗസ്റ്റ് അധ്യാപക ജോലിക്ക് വ്യാജ പ്രവൃത്തി പരിചയ രേഖ നൽകിയെന്ന കേസിൽ ബുധനാഴ്ചയാണ് വിദ്യയെ കോഴിക്കോട് മേപ്പയൂരിൽനിന്നും അറസ്റ്റ് ചെയ്തത്. എല്ലാ നിയമങ്ങളും ലംഘിച്ചാണ് അറസ്റ്റ് ചെയതതെന്ന് വിദ്യയുടെ അഭിഭാഷകൻ സെബിൻ സെബാസ്റ്റ്യൻ പറഞ്ഞു. മാധ്യമങ്ങളുടെ താളത്തിനനുസരിച്ചാണ് പൊലീസ് അന്വേഷണം. ഇത് കോടതിയെ ബോധ്യപ്പെടുത്തുമെന്നും അഭിഭാഷകൻ പറഞ്ഞു.