Wednesday, November 27, 2024
spot_img

ബഹിരാകാശ സാങ്കേതികമേഖലയില്‍ നൈപുണ്യ നവീകരണത്തിന് സൗകര്യമൊരുക്കും: മന്ത്രി പി രാജീവ്

കൊച്ചി-
സംസ്ഥാനത്ത് വൻസാധ്യതയുള്ള ബഹിരാകാശ സാങ്കേതികമേഖലയിൽ നൈപുണ്യ നവീകരണത്തിന് സർക്കാർ സൗകര്യമൊരുക്കുമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു.  കേരളത്തിലെ ആദ്യ എയ്റോസ്പേസ് സ്റ്റാർട്ടപ്പായ ‘ഐ എയ്റോ സ്‌കൈ’യുടെയും മാതൃസംരംഭമായ ഐ ഹബ് റോബോട്ടിക്‌സിന്റെയും പ്രൊഡക്‌ഷൻ യൂണിറ്റ് ഇടപ്പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകൾ പലതും ഒരുഘട്ടം കഴിയുമ്പോഴാണ് ഇവിടെനിന്ന്  മാറിപ്പോകുന്നത്. മനുഷ്യവിഭവശേഷിയുടെ ദൗർലഭ്യമാണ് ഇതിന് പ്രധാന കാരണം. ഇത് പരിഹരിക്കുന്നതിനാണ് ഓരോ മേഖലയിലും നൈപുണ്യ നവീകരണത്തിന് സർക്കാർ പ്രാധാന്യം നൽകുന്നത്. ഐബിഎം കേരളത്തിൽ പ്രവർത്തനം തുടങ്ങിയത് 100 പേരുമായാണ്. ഒരുവർഷംകൊണ്ട് 300 പേരെ എടുക്കാനായിരുന്നു അവരുടെ പദ്ധതി. അതിനാവശ്യമായ നൈപുണ്യ നവീകരണസൗകര്യം ചെയ്തുകൊടുത്തു. അതിലൂടെ ഇപ്പോൾ 800 പേരെ റിക്രൂട്ട് ചെയ്തു. 500 പേരെക്കൂടി വീണ്ടും റിക്രൂട്ട് ചെയ്യുകയാണ്. ഇത്തരത്തിൽ സംരംഭകർക്ക്‌ ആവശ്യമായ സഹായങ്ങളെല്ലാം സർക്കാർ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

ഐ എയ്‌റോ സ്‌കൈയുടെ ആദ്യ വാർത്താവിനിമയ ഉപ​ഗ്രഹമായ നമ്പി സാറ്റ് 1  അനാച്ഛാദനം ചെയ്ത മന്ത്രി, സ്‌കൂൾ വിദ്യാർഥികൾക്കായി കമ്പനി നടപ്പാക്കുന്ന യങ് ഇന്നൊവേറ്റേഴ്സ് പ്രോഗാമിന്റെ റോബോട്ടിക് കിറ്റും പുറത്തിറക്കി. നമ്പി സാറ്റ് 1  ഐഎസ്ആർഒയുടെ റോക്കറ്റിൽ വിക്ഷേപിക്കാനായി രജിസ്റ്റർ ചെയ്തതായും   സ്‌പേസ് ഷിപ്പ്‌ മാതൃകയിലുള്ള ഉപ​ഗ്രഹത്തിന്റെ രൂപകൽപ്പനയും നിർമാണവുമാണ് അടുത്തഘട്ടത്തിൽ നടപ്പാക്കുന്നതെന്നും ഐ എയ്‌റോ സ്‌കൈ സിഇഒ ആദിൽ കൃഷ്ണ പറഞ്ഞു.

Hot Topics

Related Articles