കണ്ണൂർ> തനിക്കെതിരെ നടന്നത് മാധ്യമവേട്ടയാണെന്നും നീതി ലഭിച്ചതിൽ സന്തോഷമെന്നും പ്രിയ വർഗീസ്. വ്യക്തി എന്ന നിലയിൽ താൻ അനുഭവിച്ചത് വേട്ട എന്നു തന്നെ പറയാൻ തോന്നുന്നെന്നും വിധിയിൽ വലിയ സന്തോഷമെന്നും അവർ കൂട്ടിചേർത്തു. കണ്ണൂർ സർവകലാശാലയിൽ അസോസിയറ്റ് പ്രൊഫസറായി നിയമിച്ചത് ഹെെക്കോടതി ശരിവെച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രിയ വർഗീസ്.