കുവൈത്ത് സിറ്റി > കുവൈത്തിൽ പ്രധാന മന്ത്രി ഷെയ്ഖ് അഹമദ് അൽ നവാഫ് അൽ സബാഹിന്റെ നേതൃത്വത്തിലുള്ള 15 അംഗ മന്ത്രിസഭ രൂപീകരിച്ചു.മന്ത്രിസഭയ്ക്ക് അംഗീകാരം നൽകുന്ന ഉത്തരവിൽ ഡെപ്യൂട്ടി അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഞായറാഴ്ച ഒപ്പുവച്ചു. പുതിയ മന്ത്രി സഭയിലെ ഭൂരിഭാഗം അംഗങ്ങളും നിലവിലെ മന്ത്രി സഭയിലെ അംഗങ്ങളാണ് .
മന്ത്രിമാരും വകുപ്പുകളും.
1- തലാൽ ഖാലിദ് അൽ-അഹമ്മദ് അൽ-സബാഹ്,( ഒന്നാം ഉപപ്രധാനമന്ത്രി, ആഭ്യന്തരം )
2- അഹ്മദ് ഫഹദ് അൽ അഹമ്മദ് അൽ സബാഹ്, (ഉപപ്രധാനമന്ത്രി, പ്രതിരോധം.)
3- ഇസ്സ അഹമ്മദ് മുഹമ്മദ് അൽ-കന്ദരി, (ഉപപ്രധാനമന്ത്രി, ക്യാബിനറ്റ് കാര്യം , ദേശീയ
അസംബ്ലി കാര്യം.)
4 – ഡോ. സാദ് ഹമദ് നാസർ അൽ ബറാക്ക്,( ഉപപ്രധാനമന്ത്രി, എണ്ണ, സാമ്പത്തികം,
നിക്ഷേപം.)
5- ഫഹദ് അലി സായിദ് അൽ ഷൂല, (മുനിസിപ്പൽ കാര്യം, വാർത്താവിനിമയം)
6 – ഡോ. അഹമ്മദ് അബ്ദുൽ വഹാബ് അഹമ്മദ് അൽ-അവാദി, (ആരോഗ്യം)
7 – ഡോ. അമാനി സുലൈമാൻ അബ്ദുൽ വഹാബ് ബോഗ്മാസ്, (പൊതുമരാമത്ത്.)
8 – ഡോ. ഹമദ് അബ്ദുൽ-വഹാബ് ഹമദ് അൽ-അദ്വാനി, (വിദ്യാഭ്യാസം )
9 – സാലിം അബ്ദുല്ല അൽ-ജാബർ അൽ-സബാഹ്, (വിദേശകാര്യം )
10 – മുഹമ്മദ് ഒത്മാൻ മുഹമ്മദ് അൽ-ഐബാൻ,( വ്യവസായം, യുവജനകാര്യം )
11 – ഫിറാസ് സൗദ് അൽ-മാലിക് അൽ-സബാഹ്, (സാമൂഹിക, ശിശു കുടുംബ ക്ഷേമം )
12- മനാഫ് അബ്ദുൽ അസീസ് ഇസ്ഹാഖ് അൽ ഹജ്രി, (ധനകാര്യം )
13 – അബ്ദുറഹ്മാൻ ബദ്ദ അബ്ദുൽ റഹ്മാൻ അൽ മുതൈരി, (വാർത്താവിതരണം, ഔഖാഫ്,
ഇസ്ലാമിക കാര്യം.)
14 – ഡോ. ജാസിം മുഹമ്മദ് അബ്ദുല്ല അൽ-അസ്താദ്, (വൈദ്യുതി, ജലം)
15 – ഫലേഹ് അബ്ദുല്ല ഈദ് ഫാലേ അൽ റഖ്ബ (നീതിന്യായം, പാർപ്പിട കാര്യം)