Friday, November 1, 2024
spot_img

ഹോട്ടലിൽ 2 വർഷം, 58 ലക്ഷം ബില്ലടയ്‌ക്കാതെ മുങ്ങി

ന്യൂഡൽഹി> ജീവനക്കാരന്റെ ഒത്താശയോടെ പഞ്ചനക്ഷത്ര ഹോട്ടലിൽ രണ്ടുവർഷത്തോളം തങ്ങിയശേഷം അതിഥി പണമടയ്‌ക്കാതെ മുങ്ങിയെന്ന്‌ ഹോട്ടൽ അധികൃതരുടെ പരാതി. ഡൽഹിയിലെ  ഇന്ദിര ഗാന്ധി അന്താരാഷ്‌ട്ര  വിമാനത്താവളത്തിനു സമീപമുള്ള റോസേറ്റ് ഹൗസ് ഹോട്ടൽ അധികൃതരാണ്‌ ജീവനക്കാരനും അതിഥിക്കുമെതിരെ പൊലീസിനെ സമീപിച്ചത്‌.

2019 മെയ് 30 മുതൽ 2021 ജനുവരി 22 വരെ ഹോട്ടലിൽ തങ്ങിയതിന്‌ 58 ലക്ഷം രൂപയാണ്‌ അങ്കുഷ് ദത്ത എന്നയാൾ നൽകാനുണ്ടായിരുന്നത്‌. എന്നാൽ, ഹോട്ടലിന്റെ ഫ്രണ്ട്‌ ഓഫീസ്‌ ജീവനക്കാരനായ പ്രേം പ്രകാശിന്റെ സഹായത്തോടെ സോഫ്‌റ്റ്‌വെയറിൽ തട്ടിപ്പ്‌ നടത്തി പണമടയ്‌ക്കാതെ മുങ്ങിയെന്നാണ് പരാതി.

Hot Topics

Related Articles