Friday, November 1, 2024
spot_img

ലൈഫ് സയൻസസ് പാർക്കിലെ ബയോടെക് ലാബ് സജ്ജം ; ഉദ്‌ഘാടനം 19 ന്‌

തിരുവനന്തപുരം
തോന്നയ്ക്കൽ ലൈഫ് സയൻസസ് പാർക്കിലെ അഡ്മിൻ ആൻഡ് ബയോടെക് ലാബ് കെട്ടിടോദ്ഘാടനം 19ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിക്ക് (ഐഎവി) കെട്ടിടം കൈമാറും. ലൈഫ് സയൻസ് പാർക്കിൽ വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങിൽ വ്യവസായമന്ത്രി പി രാജീവ് അധ്യക്ഷനാകും.

80,000 ചതുരശ്ര അടിയിലാണ്‌ ലാബ് കെട്ടിടത്തിന്റെ നിർമാണം കെഎസ്ഐഡിസി പൂർത്തിയാക്കിയത്. ഇതിൽ ബയോ സേഫ്റ്റി -രണ്ട് കാറ്റഗറിയിലുള്ള 16 ലാബ്‌ സജ്ജീകരിക്കും. എട്ടെണ്ണം പൂർത്തിയായി. ക്ലിനിക്കൽ വൈറോളജി, വൈറൽ ഡയഗ്‌നോസ്റ്റിക്‌സ്, വൈറൽ വാക്‌സിനുകൾ, ആന്റി-വൈറൽ ഡ്രഗ് റിസർച്ച്, വൈറസ് ആപ്ലിക്കേഷനുകൾ, വൈറസ് എപ്പിഡെമിയോളജി, വൈറസ് ജീനോമിക്‌സ്, ബേസിക് ആൻഡ് ജനറൽ വൈറോളജി എന്നീ  മേഖലയിലെ പ്രവർത്തനങ്ങൾക്കായുള്ള ലാബുകളാണ്‌ ഒരുക്കുന്നത്‌. എൺപതോളം വൈറൽ രോഗങ്ങൾ തിരിച്ചറിയാൻ കഴിയുന്ന വിപുലമായ മോളിക്യുലാർ ഡയഗ്‌നോസ്റ്റിക് സൗകര്യങ്ങൾ ഇവിടെയുണ്ടാകും. ബിഎസ്എൽ 3 ലാബുകളുള്ള മറ്റൊരു വിഭാഗത്തിന്റെ നിർമാണവും ഉടൻ ആരംഭിക്കും. ഈ ലാബുകളിൽ കോവിഡും പേവിഷബാധയുമടക്കം പരിശോധിക്കാൻ സൗകര്യങ്ങളുണ്ടാകും.

Hot Topics

Related Articles