Friday, November 1, 2024
spot_img

ഖലിസ്ഥാൻ നേതാവ്‌ ക്യാനഡയിൽ കൊല്ലപ്പെട്ടു

ഒട്ടാവ> ഇന്ത്യ 10 ലക്ഷം രൂപ തലയ്ക്ക്‌ വിലയിട്ട ഖലിസ്ഥാൻ നേതാവ്‌ ഹർദീപ്‌ സിങ്‌ നിജ്ജാർ (46) ക്യാനഡയിൽ കൊല്ലപ്പെട്ടു. സറേയിലെ ഗുരുനാനാക്‌ സിഖ്‌ ഗുരുദ്വാരയുടെ മുറ്റത്ത്‌ വാഹനത്തിൽ ഇരിക്കെ  രണ്ടുപേർ തലയ്ക്ക്‌ വെടിവയ്ക്കുകയായിരുന്നു. തൽക്ഷണം മരിച്ചു. ഞായർ രാത്രി 8.27നാണ്‌ സംഭവം.

ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സ്‌ നേതാവായ നിജ്ജാറിന്റെ തലയ്ക്ക്‌ കഴിഞ്ഞ വർഷമാണ്‌ ദേശീയ അന്വേഷണ ഏജൻസി വിലയിട്ടത്‌. 2021ൽ ജലന്ധറിൽ ഹിന്ദു പുരോഹിതനെ ആക്രമിച്ച കേസിൽ അറസ്‌റ്റിലായിരുന്നു.

ഗുരുദ്വാരയിൽനിന്ന്‌ നിജ്ജാറിന്റെ മൃതദേഹം നീക്കംചെയ്യവെ, ഖലിസ്ഥാൻ അനുകൂലികൾ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം ഉയർത്തിയതായും റിപ്പോർട്ടുണ്ട്‌. പഞ്ചാബിലെ ഭർസിങ്‌‌പുര സ്വദേശിയായ നിജ്ജാർ 1997ലാണ്‌ ക്യാനഡയിൽ എത്തിയത്‌. പ്ലംബറാണ്‌. 2020 മുതൽ സറേ ഗുരുദ്വാര പ്രസിഡന്റാണ്‌.  ഭാര്യയും രണ്ട്‌ മക്കളുമുണ്ട്‌.

Hot Topics

Related Articles