Monday, August 25, 2025
spot_img

‘അമുൽ പെൺകുട്ടി’യെ സൃഷ്‌ടിച്ച സിൽവസ്റ്റർ ഡകുഞ്ഞ അന്തരിച്ചു

മുംബൈ> അമുൽ കമ്പനിയുടെ പ്രചാരണത്തിന്റെ ഭാഗമായി പരസ്യചിഹ്നമായ ‘അമുൽ പെൺകുട്ടി’യെ സൃഷ്ടിച്ച സിൽവസ്റ്റർ ഡകുഞ്ഞ (80) അന്തരിച്ചു. ചൊവ്വ രാത്രി മുംബൈയിലായിരുന്നു അന്ത്യം.  പരസ്യ ഏജൻസിയായ എഎസ്‌പിയുടെ മാനേജിങ്‌ ഡയറക്‌ട‌റായിരുന്ന സിൽവസ്റ്റർ ഡകുഞ്ഞ 1966 ലാണ്‌ അമൂലിനായി ഇത്തരമൊരു പരസ്യചിഹ്നം നിർമിച്ചത്‌.

ആറു പതിറ്റാണ്ടായി അമുൽ പരസ്യവിഭാഗത്തിന്റെ ഭാഗമായിരുന്നു. ഡകുഞ്ഞ കമ്യൂണിക്കേഷൻസ് ചെയർമാനായിരുന്നു. ഭാര്യ: നിഷ. മകൻ: രാഹുൽ.

Hot Topics

Related Articles