കായികവിദ്യാഭ്യാസ നയത്തെ ചൊല്ലി മന്ത്രിസഭാ യോഗത്തില്‍ തര്‍ക്കം. കായിക വകുപ്പ് തയാറാക്കിയ നയത്തിലെ പരീക്ഷാ നടത്തിപ്പ് അടക്കമുള്ള കാര്യങ്ങള്‍ കായിക വകുപ്പു കൈയടക്കാനുള്ള നീക്കം അനുവദിക്കില്ലെന്നു പൊതുവിദ്യാഭ്യാസ മന്ത്രി. സിലബസ് തയ്യാറാക്കല്‍ വിട്ടുകൊടുത്താലും പരീക്ഷാ നടത്തിപ്പ് വിട്ടുകൊടുക്കില്ലെന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ നിലപാട്. തര്‍ക്കംമൂലം വിഷയം മാറ്റിവച്ചു. കായിക പഠനം നിര്‍ബന്ധമാക്കിക്കൊണ്ടാണ് പുതിയ നയം രൂപീകരിക്കുന്നത്.