Thursday, November 28, 2024
spot_img

ഇന്ത്യന്‍ വിപണിയില്‍ റൈഡര്‍ സൂപ്പര്‍മാക്‌സ് ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച് ഇവി സ്റ്റാർട്ടപ്പായ ജെമോപ്പായ്

ഇവി സ്റ്റാര്‍ട്ടപ്പ് ആയ ജെമോപായ്  ഇന്ത്യന്‍ വിപണിയില്‍  റൈഡര്‍ സൂപ്പര്‍മാക്‌സ് ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചു. ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രാരംഭ വില 79,999 രൂപയാണ് (എക്സ്-ഷോറൂം, ഇന്ത്യ). റൈഡര്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ നവീകരിച്ച പതിപ്പാണ് പുതിയ സ്‌കൂട്ടര്‍. ജാസി നിയോണ്‍, ഇലക്ട്രിക് ബ്ലൂ, ബ്ലേസിംഗ് റെഡ്, സ്പാര്‍ക്ലിംഗ് വൈറ്റ്, ഗ്രാഫൈറ്റ് ഗ്രേ, ഫ്ലൂറസെന്റ് യെല്ലോ എന്നിങ്ങനെ ആറ് കളര്‍ ഓപ്ഷനുകളില്‍ സ്‌കൂട്ടര്‍ വാങ്ങാം. സ്‌പോര്‍ട്ടി ഡിസൈനോടെയാണ് ഇത് വരുന്നത്. ജെമോപായ് റൈഡര്‍ സൂപ്പര്‍മാക്‌സ് ഇലക്ട്രിക് സ്‌കൂട്ടറില്‍ ബിഎല്‍ഡിസി ഹബ് മോട്ടോര്‍ ഘടിപ്പിച്ചിരിക്കുന്നു, ഇത് 2.7കിലോവാട്ട് പരമാവധി പവര്‍ ഔട്ട്പുട്ട് നല്‍കുന്നു. ഈ മോട്ടോര്‍ സ്‌കൂട്ടറിനെ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ എത്തിക്കുന്നു. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. റൈഡര്‍ സൂപ്പര്‍മാക്‌സ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 60 കിലോമീറ്ററാണ്. സ്റ്റാന്‍ഡേര്‍ഡ് 1.8 കിലോവാട്ട് പോര്‍ട്ടബിള്‍ സ്മാര്‍ട്ട് ബാറ്ററി പാക്കും സ്മാര്‍ട്ട് ചാര്‍ജറും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങണമെങ്കില്‍, കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് 2,999 രൂപ മാത്രം നല്‍കി ഓണ്‍ലൈനായി ബുക്ക് ചെയ്യാം.

Hot Topics

Related Articles