വിഷപ്പുക ഉയരുന്ന ബ്രഹ്‌മപുരത്ത് ഹൈക്കോടതി നിരീക്ഷണസമിതി രൂപീകരിച്ചു. ശുചിത്വ മിഷന്‍ ഡയറക്ടര്‍, തദ്ദേശ ഭരണ വകുപ്പ് ചീഫ് എഞ്ചിനീയര്‍, ജില്ലാ കളക്ടര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചീഫ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി, കെല്‍സ സെക്രട്ടറി എന്നിവര്‍ അടങ്ങുന്നതാണ് സമിതി. 24 മണിക്കുറിനുള്ളില്‍ സമിതി ബ്രഹ്‌മപുരം സന്ദര്‍ശിക്കണം. നാളെ മുതല്‍ കൊച്ചിയിലെ മാലിന്യ നീക്കം പുനരാരംഭിക്കണം. സര്‍ക്കാര്‍ നടപടികള്‍ അറിയിക്കണം. ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും കോടതി.